അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് പ്രൈം വോളിബോള്‍ ലീഗ് ചാമ്ബ്യന്‍മാരായി.
ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 15-13, 15-10, 15-12 എന്ന സ്‌കോറിനാണ് കൊല്‍ക്കത്തയുടെ ജയം.
കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിനീത് കുമാര്‍ കളിയിലെ താരമായി. ആദ്യ സെറ്റില്‍ അഹമ്മദാബാദ് തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയപ്പോള്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് 5-3ന് മുന്നിലെത്തി. വിനീത് കുമാര്‍ മികവ് കാട്ടിയതോടെ കൊല്‍ക്കത്ത ആധിപത്യം തുടര്‍ന്നു. 10-8ന്റെ ലീഡായി. എന്നാല്‍ ഷോണ്‍ ടി ജോണിന്റെ സ്പൈക്കിലൂടെ അഹമ്മദാബാദ് തിരിച്ചടിച്ചു. 13-13ന് ഒപ്പമെത്തി. വിനീത് കുമാറിന്റെ ഉശിരന്‍ സെര്‍വിലൂടെ ഒന്നാം സെറ്റ് 15-13ന് തണ്ടര്‍ബോള്‍ട്ട്സ് നേടി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !