ദുബായ്: രാജ്യത്ത് 2023 ജൂണ്‍ ഒന്ന് മുതല്‍ പുതിയ നികുതി നയം അവതരിപ്പിക്കുമെന്ന് യു എ ഇ. ബിസിനസ് ലാഭത്തിന് മുകളില്‍ ഒമ്ബത് ശതമാനം കോര്‍പ്പറേറ്റ് നികുതി ചുമത്താനാണ് രാജ്യം ഒരുങ്ങുന്നത്.
'കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നതോടെ നികുതിനയം കൂടുതല്‍ സുതാര്യമാകും. തെറ്റായ നികുതി സമ്ബ്രദായങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമാണ് ഈ മാറ്റമെന്നും' യു എ ഇ ധനമന്ത്രാലയം അണ്ടര്‍സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൂരി പറഞ്ഞു.
അടുത്ത സാമ്ബത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ കോര്‍പ്പറേറ്റ് നികുതി ബിസിനസുകള്‍ക്ക് ബാധകമാകും. 375000 ദിര്‍ഹത്തിന് മുകളില്‍ ലാഭം ലഭിക്കുന്ന ബിസിനസുകാര്‍ക്കാണ് നികുതി ബാധകമാകുക. എന്നാല്‍ വ്യക്തിഗത വരുമാനത്തിന് കോര്‍പ്പറേറ്റ് നികുതി ബാധകമാകില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. ആഗോള വിപണിയുമായി അടുക്കുന്നതിനായി വെള്ളിശനി വാരാന്ത്യ അവധികള്‍ ശനിഞായര്‍ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു.
അതേസമയം റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ക്ക് വ്യക്തിഗത ആദായനികുതി ഏര്‍പ്പെടുത്തുന്ന നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് യു എ ഇ വ്യക്തമാക്കി. രാജ്യത്തിന്റെ പ്രധാന വരുമാനം എണ്ണ കയറ്റുമതി ആണെങ്കിലും വ്യാപാരം, ടൂറിസം, ഗതാഗതം എന്നിവയുടെ വികസനത്തിന് രാജ്യം ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം കൊടുക്കുന്നുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ അയല്‍രാജ്യമായ സൗദി അറേബ്യയില്‍ നിന്ന് വര്‍ദ്ധിച്ചുവരുന്ന മത്സരമാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണം. വിദേശ ബിസിനസുകാരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടികളും രാജ്യം ആരംഭിച്ചിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !