ഡല്‍ഹി| പി.എം ആവാസ് യോജന വഴി 80 ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.
ഇതിനായി 48000 കോടി രൂപ നല്‍കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു. കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അംഗന്‍വാടികളില്‍ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. രണ്ട് ലക്ഷം അംഗന്‍വാടികളിലാണ് പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ മെച്ചപ്പെട്ടു വരുന്നു. കോവിഡ് സമ്ബദ് വ്യവസ്ഥയില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും വിപുലമായ നിലയില്‍ നടത്തിയ വാക്സിനേഷന്‍ ഗുണം ചെയ്തതായി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ചായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !