പാലക്കാട്: ചേറാട് കൂമ്പാച്ചി മലയിൽ ബാബു കുടുങ്ങിയപ്പോൾ ഫയർ ആന്റ് റെസ്ക്യൂ കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്തിയില്ലെന്ന് കാണിച്ച് ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഫയർ ആന്റ് റസ്ക്യൂ ഓഫീസ് ഡയറക്ടർ ജനറലാണ് വിശദീകരണം ചോദിച്ചത്. വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നുണ്ട്. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
40 മണിക്കൂറിലധികം ഒരു മനുഷ്യൻ ജീവനായി അപേക്ഷിക്കുന്നത് മാദ്ധ്യമങ്ങളിലൂടെയാണ് ലോകം കണ്ടത്. ഈ വിവരങ്ങളൊന്നും സംസ്ഥാന ഓഫീസിലോ ടെക്നിക്കൽ വിഭാഗത്തിലോ അറിയിച്ചില്ല. സാങ്കേതിക സഹായം നൽകിയില്ലെന്നും സ്ഥലത്തേയ്ക്ക് വേണ്ടത്ര ജീവനക്കാരെ അയച്ചില്ലെന്നുമടക്കമുള്ള പരാതികൾ വ്യാപകമായിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്.
പാലക്കാട് ജില്ലയിൽ തന്നെ സൈന്യം ചെയ്ത അതേ കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ളവർ ഉണ്ടായിരുന്നു. 400മീറ്റർ താഴെയുള്ള കുന്നിൻചെരിവുകളിൽ രക്ഷാപ്രവർത്തനം നടത്തിയിട്ടുള്ള സ്കൂബാ ഡൈവിംഗ് ടീം, വടംകെട്ടി ആളുകളെ രക്ഷിച്ച് പരിശീലനം ഉള്ള ആളുകളും ഉണ്ടായിരുന്നു. ഇവരെയൊന്നും പ്രയോജനപ്പെടുത്തിയില്ല എന്ന പരാതിയും നേരത്തേ ശക്തമായിരുന്നു. ജില്ലാ ഫയർ ഓഫീസറുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായി എന്ന ആരോപണവും ഉയർന്നിരുന്നു .
Read also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !