വള്ളിക്കുന്നിൽ ശനിയാഴ്ച വൈകിട്ട് കാണാതായ നവവധുവിന്റെ മൃതദേഹം കണ്ടെത്തി. വള്ളിക്കുന്ന് നോർത്ത് പൊരാഞ്ചേരി തറോൽ രാമന്റെ മകൾ ആര്യയുടെ (26) മൃതദേഹമാണ് വള്ളിക്കുന്ന് കോട്ടക്കടവ് കാൽവരി ഹിൽസിന്റെ സമീപം കടലുണ്ടി പുഴയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശി ശ്വാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം ശനിയാഴ്ചയാണ് വള്ളിക്കുന്നിലെ വീട്ടിലെത്തിയത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെന്നു പറഞ്ഞാണ് ആര്യ ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
രാത്രിയായിട്ടും മടങ്ങിയെത്താതിരുന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആര്യയുടെ വാഹനവും ചെരുപ്പും ശനിയാഴ്ച പുഴയ്ക്കു സമീപം കണ്ടെത്തിയിരുന്നു. പുഴയിൽ നടത്തിയ തിരച്ചിലിനിടെ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. റീനയാണ് ആര്യയുടെ അമ്മ. ഭവ്യ, ആദിത്യ എന്നിവർ സഹോദരങ്ങൾ.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !