വളാഞ്ചേരി | വളാഞ്ചേരി സോണ്‍ കമ്മിറ്റിയുടെ സാന്ത്വനം ആംബുലന്‍സ് ഫെബ്രുവരി 14 തിങ്കളാഴ്ച്ച വൈകീട്ട് 7ന് കാവുംപുറം പാറക്കല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നാടിന് സമര്‍പ്പിക്കും.
സമര്‍പ്പണ സമ്മേളനം എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് എന്‍.വി അബ്ദു റസാഖ് സഖാഫി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. വളാഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍, പ്രതിപക്ഷനേതാവ് അച്യുതന്‍, വി.പി.എം ബഷീര്‍ പറവന്നൂര്‍, പി.എസ്.കെ ദാരിമി എടയൂര്‍, എ.എ റഹീം കരുവാത്ത്കുന്ന്, ജലാലുദ്ധീന്‍ ജീലാനി,ഡോ.എൻ മുഹമ്മദലി,ഡോ.മുജീബ് റഹ്മാൻ,ഡോ ടി പി ഇബ്രാഹിം കുട്ടി, അബ്ദുല്‍ മജീദ് അഹ്സനി ചെങ്ങാനി, ഉമര്‍ ശരീഫ് സഅദി, അരസപാങ്ങ്, മുനീര്‍ പാഴൂര്‍, മുഹമ്മദലി മാസ്റ്റര്‍ പുറമണ്ണൂര്‍, വി അബൂബക്കര്‍ അഹ്സനി പൂക്കാട്ടിരി, അബ്ദുല്‍ ലത്തീഫ് അല്‍ബുഖാരി കാളിയാല, സാലിം അഹ്സനി ചേനാടന്‍ കുളമ്പ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
വളാഞ്ചേരി സോണ്‍ സാന്ത്വനത്തിന് കിഴില്‍ വിവിധ യൂണിറ്റുകളിലായി നിരവധി സാന്ത്വന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . കൂടാതെകോവിഡ് മഹാമാരി കാലത്ത് മയ്യിത്ത് പരിപാലനം ലോക് ഡൗണ്‍ കാലത്ത് അവശ്യ മരുന്നുകള്‍ എത്തിക്കല്‍ തുടങ്ങി സാന്ത്വനം വളണ്ടിയേഴ്സ് സ്തുത്യര്‍ഹമായ സേവനങ്ങളാണ് നടത്തി വരുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
വാര്‍ത്ത സമ്മേളനത്തില്‍ സയ്യിദ് സലാഹുദ്ധീന്‍ സഖാഫി, അബ്ദുന്നാസര്‍ കളിയാല,
ശറഫുദ്ധീന്‍ മങ്കേരി, കുഞ്ഞീദു സിപി, അബ്ദുസ്സമദ് പിഎം, കെ.പി. ശിഹാബ് സഅദി എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !