ആലുവ: മുട്ടത്ത് കുട്ടികള്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്.
ഇടത്തല കുഴിവേലിപ്പിടി സ്വദേശി ബക്കറാണ് മരിച്ചത്. കളമശ്ശേരി ഗുഡ്‌ഷെഡിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവിടെ ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്നു ബക്കര്‍.
അഞ്ച് കുട്ടികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് ഇവരുടെ രക്ഷിതാക്കളെ കണ്ടെത്തിയതായാണ് വിവരം. കുട്ടികള്‍ എവിടെയാണ് പോയത് തുടങ്ങിയ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !