മറവഞ്ചേരി ഭാഗത്ത് നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. വീട്ടിൽ രക്ഷിതാക്കളുമായി പിണങ്ങിയാണ് സ്കൂൾ കുട്ടികൾ വീടുവിട്ടിറങ്ങിയത്. പിടിക്കപ്പെടാതിരിക്കാനായി ഇവർ മൊബൈൽ സ്വിച്ച് ഓഫാക്കിയിരുന്നു.
ഇവരുടെ പരിചയക്കാരിയായതൃശൂർ ജില്ലക്കാരിയായ മറ്റൊരു സ്ത്രീയുടെ കൂടെ ഇവർ ആദ്യം കൊടുങ്ങല്ലൂരിലെത്തി. പിന്നീട് മറ്റൊരു കൂട്ടുകാരിയെ കാണാനായി തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇവരുടെ നീക്കം മനസിലാക്കിയ പൊലീസ് തിരുവനന്തപുരം ബസ്റ്റാന്റിൽ ഇറങ്ങുമ്പോൾ തമ്പാനൂർ പോലീസിൽ അറിയിച്ച് അവിടെ വെച്ച് പിടികൂടുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു ഇവർ പിടിയിലായത്. തമ്പാനൂർ സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നാലെയെത്തിയ അന്വേഷണ സംഘം ഏറ്റുവാങ്ങി. വ്യാഴാഴ്ച തിരൂർ കോടതിയൽ ഹാജരാക്കിയ കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. കുറ്റിപ്പുറം SI ശശി SCPOരാജേഷ് CPOവിജേഷ് എന്നിവരുടെ പഴുതടച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്താൻ സഹായിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !