മലപ്പുറം : ഹജ്ജ് എംബാർകേഷൻ ജനകീയ സമരം ശക്തമാകണമെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പറഞ്ഞു. കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക, ഹാന്റ്ലിംഗ് ഗ്രൂപ്പുകൾ കൂടുതൽ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷനും ഹജ്ജ് വെൽഫെയർ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 80 ശതമാനം ഹാജിമാരും ആശ്രയിക്കുന്ന എംബാർകേഷൻ പോയിന്റാണ് കരിപ്പൂർ . കാസർകോഡ് മുതലുള്ള ഹജ്ജ് യാത്രികർ 10 മണിക്കൂർ യാത്ര ചെയ്ത് വേണം നിലവിലുള്ള കൊച്ചി എംബാർകേഷൻ പോയിന്റിലെത്താൻ. ഇത് ഹജ്ജ് യാത്രക്കാരോടുള്ള മനുഷ്യാവകാശ ലംഘനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹജ്ജ് ഹൗസിൽ ചേർന്ന ജനകീയ കൺവെൻഷനിൽ പി.അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി മുനിസിപ്പൽ ചെയർ പേഴ്സൺ സി.ടി. ഫാത്തിമത്ത് സുഹറ, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചെമ്പൻ മുഹമ്മദലി, കൊണ്ടോട്ടി നഗരസഭ പ്രതിപക്ഷ നേതാവ് കോട്ട ശിഹാബ്, കൗൺസിലർമാരായ റഹ്‌മതുള്ള , അഷ്റഫ് മടാൻ , പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ജമാൽ കരിപ്പൂർ , എച്ച് മുസമ്മിൽ ഹാജി, പി.അബ്ദുറഹ്മാൻ എന്ന ഇണ്ണി, മുസ്‌ലിയാർ സജീർ , ശരീഫ് മണിയാട്ടു കുടി, ഇമ്പിച്ചി കോയ ഹാജി, ആരിഫ് ഹാജി കോഴിക്കോട്, പറമ്പാടൻ അബ്ദുൽ കരീം , ഇ.കെ അബ്ദുൽ മജീദ് , കുട്ട്യാമു ഹാജി, മുജീബ് പുത്തലത്ത്, തറയിട്ടാൽ ഹസൻ സഖാഫി, ബെസ്റ്റ് മുസ്തഫ, മംഗലം സൻഫാരി, പി.പി മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
കൂടുതല്‍ വായനയ്ക്ക്...
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !