മലപ്പുറം : എസ്.വൈ.എസ് സോൺ യൂത്ത് കൗൺസിലുകൾക്ക് മലപ്പുറം ഈസ്റ്റ് ജില്ലയിൽ പ്രൗഢമായ തുടക്കം. മഞ്ചേരി സോണിലെ നെല്ലിക്കുത്ത് മഖ്ദൂമിയ്യ ദഅവ കോളേജിൽ നടന്ന ജില്ലാ തല ഉദ്ഘാടനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.അബൂബക്കർ മാസ്റ്റർ പടിക്കൽ നിർവ്വഹിച്ചു. സോൺ പ്രസിഡന്റ് സുലൈമാൻ സഅദി തൊട്ടുപൊയിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ആറുമാസ കാലയളവിലെ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട്, സംഘടനാ മാനേജ്മെൻറ് തുടങ്ങിയ സെഷനുകൾക്ക് പടിക്കൽ , ഈസ്റ്റ് ജില്ല പ്രസിഡന്റ് അസൈനാർ സഖാഫി കുട്ടശ്ശേരി, സിദീഖ് ചിറ്റത്തുപാറ, അശ്കറലി സഖാഫി കൊളത്തൂർ , സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി, യു. ടി.എം. ശമീർ പുല്ലൂർ, സഫ്വാൻ കൂടക്കര, ശിഹാബ് കാത്തിരം, ശാക്കിർ മഞ്ഞപ്പറ്റ സി.പി.അബൂബക്കർ മുസ്‌ലിയാർ, വി.ടി.ഹംസ മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലയിലെ പതിനൊന്ന് സോണുകളിൽ നടക്കുന്ന കൗൺസിലുകൾക്ക് ജില്ലാ ഭാരവാഹികളായ വി പി എം ഇസ്ഹാഖ്, അബ്ദുറഹീം കരുവള്ളി സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി , മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, സി കെ ശകീര്‍ അരിമ്പ്ര , സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട്, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി വെങ്ങാട് എന്നിവര്‍ നേതൃത്വം നൽകും .
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !