ഓരോ വ്യക്തിക്കും അവർക്ക് ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്, ഹിജാബ് വിവാദത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ

0
ഓരോ വ്യക്തിക്കും അവർക്ക് ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്, ഹിജാബ് വിവാദത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ | Every person has the right to wear whatever they want, says Bihar Chief Minister Nitish Kumar in the hijab controversy

രോ വ്യക്തിക്കും അവർക്ക് ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്,  കര്‍ണാടകയില്‍ ശക്തമാവുന്ന ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി  ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.  

"ആരെങ്കിലും തലയിൽ സ്കാർഫും നെറ്റിയിൽ ചന്ദനക്കുറിയും അണിഞ്ഞാല്‍ , അത് ഒരു വിവാദ വിഷയമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഓരോ വ്യക്തിക്കും അവർക്കിഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്. അതില്‍  ഇടപെടാൻ കഴിയില്ല. ഇത്തരം  വിവാദമായ ഒരു സംഭവത്തിനും ബീഹാര്‍ ഒരിക്കലും സാക്ഷിയല്ല. അത് ഒരു ചര്‍ച്ചാ വിഷയമേ അല്ല", നിതീഷ് കുമാര്‍ പറഞ്ഞു. 

കർണാടകയിൽ ഹിജാബ് വിവാദം ഏറെ ശക്തമായപ്പോള്‍ നിരവധി നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ നടത്തുകയുണ്ടായി.  100, 200, അല്ലെങ്കില്‍  500 വര്‍ഷങ്ങള്‍ക്കുള്ളില്‍ കാവി പതാക ദേശീയ പതാകയാകുമെന്ന് കർണാടക മന്ത്രി കെഎസ് ഈശ്വരപ്പ പറഞ്ഞത് വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു.   

ഈശ്വരപ്പയുടെ  പരാമര്‍ശത്തിന് മറുപടിയുമായി   ജനതാദൾ യുണൈറ്റഡിന്‍റെ പാർലമെന്‍ററി ബോർഡ് പ്രസിഡന്‍റ്  ഉപേന്ദ്ര കുശ്‌വാഹ രംഗത്തെത്തി. "സാമ്രാട്ട് അശോകനെ അപമാനിക്കുന്ന ബിജെപി നേതാക്കൾ ഇപ്പോൾ നമ്മുടെ ദേശീയ പതാക ഇല്ലാതാക്കാന്‍ പ്രചാരണം നടത്തുകയാണ്. നമ്മുടെ രാജ്യത്തിന് ഇത് എങ്ങനെ സഹിക്കാൻ കഴിയും?" അദ്ദേഹം ചോദിച്ചു. 

ഈശ്വരപ്പയെപ്പോലുള്ള രാജ്യദ്രോഹികൾക്കെതിരെ ഉചിതമായ നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് ബൊമ്മൈയോടും അഭ്യർത്ഥിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.  

രാജ്യം ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണകക്ഷിയായ ബിജെപിയുമാണ് ഇതിന് ഉത്തരവാദികളെന്നും ഹിജാബ് വിവാദത്തോട് പ്രതികരിക്കവെ ആർജെഡി അദ്ധ്യക്ഷന്‍  ലാലു പ്രസാദ് യാദവ് പറഞ്ഞു.

"പണപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാറില്ല. അദ്ദേഹം എപ്പോഴും ക്ഷേത്രം -പള്ളി, കലാപങ്ങൾ, മതങ്ങൾ എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നത്. ബിജെപിയുടെയും നരേന്ദ്രമോദിയുടെയും കുപ്രചരണങ്ങളിൽ രാജ്യത്തെ ജനങ്ങൾ മടുത്തതായും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ ചില കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ വിലക്കിയതാണ് വിവാദത്തിന് തുടക്കമിട്ടത്.  ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് സ്‌കൂളില്‍ എത്താന്‍ തുടങ്ങിയതോടെ  സംഘര്‍ഷം പതിവായി. ഇതോടെ കുറെ ദിവസങ്ങളില്‍  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  പ്രവര്‍ത്തിച്ചില്ല.  ശേഷം 14 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. 
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !