കോഴിക്കോട്: പുറക്കാട്ടിരിയില്‍ ടിപ്പറും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം. 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരായ ശിവണ്ണ, നാഗരാജ എന്നിവരാണ് മരിച്ചവരില്‍ രണ്ട് പേര്‍. കര്‍ണാടകയിലെ ഹസന്‍ സ്വദേശികളാണ് ഇവര്‍. ട്രാവലർ ഡ്രൈവറായ എറണാകുളം സ്വദേശിയാണ് മരിച്ചവരില്‍ മറ്റൊരാള്‍.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. തീര്‍ത്ഥാടകരുമായി എത്തിയ ട്രാവലറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വണ്ടിയില്‍ കുടുങ്ങി കിടന്നവരെയുള്‍പ്പടെ നാട്ടുകാരാണ് രക്ഷപെടുത്തിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !