തിരുവനന്തപുരം: സ്‌കൂള്‍ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യാപക സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും.
പ്രവര്‍ത്തന സമയം, ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കല്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും. പരീക്ഷാ നടത്തിപ്പും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്യും.
എന്നാല്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച നിശ്ചയിച്ച ശേഷം സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതില്‍ സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. തീരുമാനം പ്രഖ്യാപിച്ച ശേഷം അധ്യാപക സംഘടനകളുടെ യോഗം നടത്തുന്നതിലെ അപാകതയാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.
ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തീരുമാനമെടുത്ത ശേഷം അധ്യാപക സംഘടനകളുടെ യോഗം വിളിക്കുന്നത് ശരിയായില്ലെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. കെഎസ്ടിഎ ഒഴികെയുള്ള അധ്യാപക സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്. വൈകീട്ട് വരെ ക്ലാസ് നീട്ടുമ്ബോള്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്നത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് സംഘടന കെപിഎസ്ടിഎ ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സിപിഐ സംഘട എകെഎസ്ടിയുവിന്റെ പ്രതികരണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !