സൂറിച്ച്: യുക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തില്‍ നടപടികളുമായി ഫിഫ. റഷ്യയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തില്ലെന്ന് വാര്‍ത്താകുറിപ്പില്‍ ഫിഫ അറിയിച്ചു.
മറ്റ് വേദികളിലെ മത്സരങ്ങളില്‍ റഷ്യയ്ക്ക് സ്വന്തം രാജ്യത്തിന്റെ പതാകയോ ദേശീയ ഗാനമോ ഉപയോഗിക്കാന്‍ അനുമതിയില്ല. ജഴ്‌സിയില്‍ റഷ്യ എന്ന് ഉപയോഗിക്കാനും അനുമതിയില്ല. പകരം, റഷ്യ ഫുട്‌ബോള്‍ യൂണിയന്റെ ചുരുക്കെഴുത്തായ 'ആര്‍എഫ്യു' ഉപയോഗിക്കാം.
നിലവില്‍ മത്സരങ്ങള്‍ കളിക്കുന്നതിനു വിലക്കില്ലെങ്കിലും യുക്രൈനിലെ സാഹചര്യം വഷളായാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഫ അറിയിച്ചു.
അതേസമയം, ഫിഫയുടെ നടപടികള്‍ക്കെതിരെ വിമര്‍ശനം രൂക്ഷമാണ്. റഷ്യയെ വിലക്കുകയാണ് വേണ്ടതെന്നും ഫിഫയുടെ നടപടി ശരിയല്ലെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. എവിടെ വച്ചുള്ള മത്സരമാണെങ്കിലും, എന്തൊക്കെ നിബന്ധനകള്‍ വച്ചാലും റഷ്യക്കെതിരെ കളിക്കില്ലെന്ന് പോളണ്ട് പറയുന്നു. പോളിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സെസാരി കുലെസയാണ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ നിലപാട് വ്യക്തമാക്കിയത്.
പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക് ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ റഷ്യക്കെതിരെ കളിക്കില്ലെന്ന് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. പോളണ്ടിനൊപ്പം സ്വീഡനും ചെക്ക് റിപ്പബ്ലിക്കും ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. കുറച്ചുകൂടി കടുത്ത നടപടികള്‍ റഷ്യക്കെതിരെ സ്വീകരിക്കണമെന്ന് ഇവര്‍ പറഞ്ഞു.
അതേസമയം, ഇംഗ്ലണ്ടും റഷ്യയെ ബഹിഷ്‌കരിച്ച് നിലപാടെടുത്തു. റഷ്യക്കെതിരെ ഒരു തരത്തിലുള്ള രാജ്യാന്തര മത്സരവും കളിക്കില്ലെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
BREAKING: FIFA says Russia can play as 'RFU' team without the country's flag or anthem but could still be banned from World Cup qualifying
— Rob Harris (@RobHarris) February 27, 2022
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !