കൊച്ചിയിലെ വായുവില്‍ വിഷാംശം കൂടി, ഏറ്റവും ഗുരുതരമായ അളവില്‍

0

കൊച്ചിയിലെ അന്തരീക്ഷ വായുവില്‍ വിഷാംശം കൂടിയതായി റിപ്പോര്‍ട്ട്. ഇന്നലെ (ഞായറാഴ്ച്ച) രാത്രി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കൊച്ചിയിലെ വായു അപായരേഖ തൊട്ടതായി കണ്ടെത്തിയത്.

നല്ല ആരോഗ്യമുള്ളവരില്‍ പോലും ശ്വാസകോശ പ്രശ്നങ്ങളുണ്ടാക്കാവുന്ന അവസ്ഥയാണ് നിലവില്‍ കൊച്ചിയിലുള്ളത്.

ഞായറാഴ്ച രാത്രി 10മണിക്ക് പി.എം. 2.5ന്റെ മൂല്യം 441, അതായത് ഏറ്റവും ഗുരുതരമായ അളവില്‍ ആണെന്ന് കണ്ടെത്തി. വൈറ്റിലയിലെ അന്തരീക്ഷ മലിനീകരണ നിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടിലാണിത്. കൊച്ചിയിലെ അന്തരീക്ഷ വായുവില്‍ ഞായറാഴ്ച രാത്രി പി.എം. 2.5ന്റെ ശരാശരി മൂല്യം 182 ആയിരുന്നു. ഏറ്റവും കുറഞ്ഞ മൂല്യം 48ഉം കൂടിയത് 441ഉം ആയിരുന്നു. ഇതിന് സമാനമായി പി.എം. 10ന്റെ അളവും ഉയര്‍ന്നു. ഇത് 333 വരെ ഉയര്‍ന്നു. പി.എം. 10ന്റെ ശരാശരി മൂല്യം 131 ആയിരുന്നു. കുറവ് 57ഉം.

1.5 മൈക്രോമീറ്റര്‍ താഴെ വ്യാസമുള്ള അതായത് ഒരു തലമുടിനാരിനെക്കാള്‍ ഏകദേശം 100 മടങ്ങ് കനംകുറഞ്ഞ കണങ്ങളാണ് പി.എം.2.5. ശ്വാസകോശത്തില്‍ ആഴത്തില്‍ കടന്നുചെല്ലാന്‍ കഴിയുന്ന വായുവിലെ മലിനകണങ്ങളാണിവ. പി.എം. 2.5, പി.എം. 10 എന്നിവയുടെ തോത് അനുസരിച്ചാണ് ആഗോളതലത്തില്‍ അന്തരീക്ഷ മലിനീകരണമളക്കുന്നത്. പി.എം. 2.5 401നും 500നും ഇടയിലാണെങ്കില്‍ അപായകരമായ സ്ഥിതിയാണ്.
Content Highlights: Kochi's air has been poisoned, to the most severe extent
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !