ടെലികോം ഭീമന്മാരായ ജിയോയുടെ ലാപ്ടോപ്പ് 'ജിയോബുക്ക്' വിപണിയിലേക്ക്. എന്ന് മാര്‍ക്കറ്റിലെത്തുമെന്ന് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഏറെ വൈകാതെ ലാപ്ടോപ്പ് വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലാപ്ടോപ്പ് പ്രവര്‍ത്തിക്കുക.
മീഡിയ ടെക് എംടി8788, സ്നാപ്ഡ്രാഗണ്‍ 665 എന്നിവകളിലൊരു ചിപ്സെറ്റാണ് ലാപ്ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. 2 ജിബി റാം, 1366×768 എല്‍സിഡി ഡിസ്പ്ലേ എന്നീ സവിശേഷതകളും ലാപ്ടോപ്പിനുണ്ട്. മിനി-എച്ച്‌ഡിഎംഐ കണക്ടര്‍, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, 4ജി, ബ്ലൂടൂത്ത് സംവിധാനങ്ങളും ജിയോബുക്കിനുണ്ടാവും.
ജിയോ സ്റ്റോര്‍, ജിയോ മീറ്റ്സ്, ജിയോ പേജസ്, മൈക്രോസോഫ്റ്റ് ടീംസ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ആപ്പുകള്‍ ലാപ്ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ചൈനീസ് കമ്ബനിയായ എംഡൂര്‍ ഡിജിറ്റല്‍ ടെക്നോളജിയാണ് ലാപ്ടോപ്പ് നിര്‍മ്മിക്കുക.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !