ഹിജാബ് പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബാ | Video

0
ഹിജാബ് പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബാ | Manchester United star Paul Pogba shares a video of a hijab protest

ലണ്ടൺ
| കർണാടകയിലെ ഹിജാബ് പ്രതിഷേധത്തിന്റെ (Hijab Contoversy) വീഡിയോ പങ്കുവെച്ച് ഫ്രഞ്ച് ഫുട്ബോൾ താരം പോൾ പോഗ്ബാ (Paul Pogba). 45 സക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പോൾ പോഗ്ബാ തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. 

"ഇന്ത്യയിൽ മുസ്ലീം പെൺക്കുട്ടികൾ ഹിജാബ് ധരിക്കുന്നതെന്നിതെരിരെ ഹിന്ദുത്വ കൂട്ടം നിരന്തരമായി ബുദ്ധിമുട്ടിക്കുന്നു" എന്ന് കുറിപ്പ് രേഖപ്പെടുത്തിയ വീഡിയോയാണ് മഞ്ചസ്റ്റർ യുണൈറ്റഡ് താരം തന്റെ ഇൻസ്റ്റ്ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്. 

കർണാടകയിൽ ഷിമോഗ ജില്ലയിൽ കോളേജിൽ നടന്ന പ്രതിഷേധത്തിന്റെ വീഡിയോയാണ് പോഗ്ബ പങ്കുവെച്ചിരിക്കുന്നത്. കല്ലേറിൽ മറ്റുമായി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഹിജാബുമായി ബന്ധപ്പെട്ട് കേസിൽ തൽകാലം ഹിജാബിന് അനുമതിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കോളേജുകൾ തുറക്കാൻ നിർദ്ദേശം നൽകുമെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. വിഷയം പരിഹരിക്കുന്നതുവരെ ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി. സമാധാനവും പുനഃസ്ഥാപിക്കണമെന്ന് പറഞ്ഞ കോടതി വിഷയം തിങ്കളാഴ്ചത്തേക്ക് മാറ്റി. അന്തിമ ഉത്തരവ് വരെ തൽസ്ഥിതി തുടരുമെന്നും കോടതി അറിയിച്ചു.

കർണാടകയിൽ ഹിജാബ് നിരോധിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടുവന്നിരുന്നു. കോളജുകളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട്​ വിദ്യാർഥിനികൾ നൽകിയ ഹര്‍ജിയിലാണ് ഇപ്പോൾ നടപടി.  

കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രശ്ന അന്തർദേശീയ ശ്രദ്ധ ലഭിച്ചതോടെ മലാല യൂസഫ്സായി തുടങ്ങിയവർ വിമർശനമായി രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !