ഹിജാബ് വിവാദത്തെ ചൊല്ലിയുള്ള രാഷ്ട്രീയ മുതലെടുപ്പും വാഗ്വാദങ്ങളുമൊക്കെ തുടരുന്നു. ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഒരുപക്ഷേ അത് കാണാൻ താൻ ജീവനോടെ ഉണ്ടാകില്ല. എന്നാൽ തന്റെ വാക്കുകൾ എഴുതിവെച്ചോളു, അത് സംഭവിക്കുമെന്നും ഒവൈസി പറഞ്ഞു
ഹിജാബ് ധരിച്ച പെൺകുട്ടികൾ കോളജിൽ പോകും. ജില്ലാ കലക്ടറും മജിസ്‌ട്രേറ്റും ഡോക്ടറും ബിസിനസുകാരിയുമൊക്കെ ആകും. ഒരിക്കൽ ഹിജാബ് ധരിച്ച പെൺകുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയുമാകും. നമ്മുടെ പെൺ മക്കൾക്ക് ഹിജാബ് ധരിക്കണമെന്ന് പറഞ്ഞാൽ രക്ഷിതാക്കൾ അതിന് പിന്തുണ നൽകും. നമുക്ക് നോക്കാം ആർക്കാണ് അവരുടെ തടയാൻ സാധിക്കുക എന്നും ഒവൈസി പറഞ്ഞു.
കർണാടകയിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച് വരുന്നത് വിലക്കിയതോടെയാണ് ഇതുവലിയ രാഷ്ട്രീയ മുതലെടുപ്പിന് വഴിവെച്ചത്. ഒരു വിഭാഗം ഹിജാബിനെ എതിർത്തും മറുവിഭാഗം പിന്തുണച്ചും രംഗത്തുവന്നതോടെ പലയിടങ്ങളിലും സംഘർഷത്തിനും വഴിവെച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !