ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 8 കോടിക്ക് ആണ് താരത്തെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 2 കോടിയിൽ തുടങ്ങിയ ലേലം രാജസ്ഥാനും മുംബൈ ഇന്ത്യൻസും കൂടെ ലേലം 6 കോടിയിൽ എത്തിച്ചു. പിന്നീട് സൺ റൈസേഴ്സും ലേലത്തിൽ ചേർന്നു. കഴിഞ്ഞ സീസണിൽ ആർച്ചർ രാജസ്ഥാൻ റോയൽസിനൊപ്പം ആയിരുന്നു എങ്കിലും പരിക്ക് കാരണം കളിക്കാൻ ആയിരുന്നില്ല. ഈ സീസണിലും ആർച്ചർ കളിക്കില്ല. താരം ഇപ്പോഴും പരിക്കിൽ നിന്ന് മുക്തനായി വരികയാണ്.
ഐ പി എല്ലിൽ താരം 35 മത്സരങ്ങളിൽ നിന്ന് 46 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇക്കോണമി 7 മാത്രമെ ഉള്ളൂ എന്നതും ആർച്ചറിനായി ക്ലബുകൾ പോരിടാൻ കാരണമായി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !