കോഴിക്കോട് | ഐഎന്‍എല്‍ വീണ്ടും പിളർന്നു. അബ്‌ദുൾ വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എ.പി.അബ്‌ദുൾ വഹാബ് പ്രസിഡന്റായി തുടരും. നാസർകോയ തങ്ങൾ (ജന.സെക്രട്ടറി), വഹാബ് ഷാജി (ട്രഷറർ) എന്നിവരാണ് മറ്റ് പ്രധാന അംഗങ്ങൾ.
സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളിയാണ് വഹാബിന്റെ തീരുമാനം. കാന്തപുരം അബൂബക്കര്‍ മുസല്യാരെ നേരിട്ടുകണ്ട് വഹാബ് പക്ഷം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അതേസമയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ത്ത് അംഗത്വ വിതരണ നടപടികള്‍ തുടങ്ങാനാണ് മറുവിഭാഗത്തിന്റെ തീരുമാനം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !