രണ്ടു ഗോളുകളുമായി ഗ്രേഗ് സ്‌റ്റേവർട്ടും ഒരു ഗോളുമായി ഡാനിയേൽ ചീമയും കളം നിറഞ്ഞാടിയപ്പോൾ ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജംഷഡ്പൂർ എഫ്‌സിക്കെതിരെ തോൽവി. 45, 48 മിനുറ്റുകളിൽ ലഭിച്ച പെനാൽട്ടികളിലാണ് സ്‌റ്റേവാർട്ട് ഗോൾ കണ്ടെത്തിയത്. ഗോവയിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 51 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്‌റ്റേഴ്‌സിനായില്ല.
ഗ്രേഗ് സ്‌റ്റേവർട്ടിനെയും ബോറിസിനെയും ബോക്‌സിൽ വീഴ്ത്തിയതിനാണ് ജംഷഡ്പൂരിന് പെനാൽട്ടി ലഭിച്ചത്. സ്‌റ്റേവർട്ട എടുത്ത ഫ്രീകിക്കിൽ നിന്നാണ് മൂന്നാമത്തെ ഗോളുണ്ടയത്. ഫ്രികിക്ക് സ്വീകരിച്ച ബോറിസ് പെനാൽട്ടി ബോക്‌സിന്റെ മധ്യത്തിലുണ്ടായിരുന്ന ചീമക്ക് ബോൾ കൈമാറുകയായിരുന്നു. ഒട്ടും വൈകാതെ ചീമ ബോൾ വലയിലാക്കിപ്പോൾ ഗില്ലിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വിജയത്തോടെ ജംഷഡ്പൂർ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 25 പോയൻറാണ് ടീമിനുള്ളത്. എന്നാൽ തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 26 പോയൻറുമായി ഹൈദരാബാദാണ് ഒന്നാംസ്ഥാനത്ത്. 23 പോയൻറ് വീതമുള്ള ബംഗളൂരു മൂന്നാമതും എടികെ മോഹൻബഗാൻ നാലാം സ്ഥാനത്തുമാണുള്ളത്.
ബ്ലാസ്‌റ്റേഴ്‌സ് മുമ്പ് ജംഷഡ്പൂരുമായി ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. എന്നാൽ ഇക്കുറി പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 20 മിനിറ്റോളം പത്ത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് തകർപ്പൻ വിജയം നേടിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ തകർത്തത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !