കഴിഞ്ഞ ദിവസം നടന്ന എംഇഎസ് സംഘടന തിരഞ്ഞെടുപ്പ് കോഴിക്കോട് മുൻസിഫ് കോടതി റദ്ദാക്കി. എം ഇ എസിന്റെ നേതാക്കളായ മുൻ വൈസ് പ്രസിഡണ്ട് ഡോ മഹ്ഫൂസ് റഹിം, സംസ്ഥാന സെക്രട്ടറി ഡോ എൻ എം മുജിബ് റഹ്മാൻ, സംസ്ഥാന സമിതി അംഗം എൻ അബ്ദുൽ ജബാർ എന്നിവരെ വോട്ടർ പട്ടികയിൽ നിന്നു ഒഴിവാക്കി തിരഞ്ഞെടുപ്പു നടത്തിയതിനെതിരെ ഇവർ കോടതിയെ സമിപിച്ചിരുന്നു. ഈ കേസിലാണ് കോടതി വിധി.
എം ഇ എസ് സംസ്ഥന പ്രസിഡണ്ട് ഡോ ഫസൽ ഗഫൂറും ജനറൽ സെക്രടറി ലബ്ബയും 3.8 കോടിയുടെ സാമ്പത്തിക തിരിമറി കേസിൽ ഉൾപ്പെടുകയും അവരുടെ മുൻകൂർ ജാമ്യപേക്ഷ കോടതികൾ തള്ളുകയും ചെയ്ത സഹചര്യത്തിൽ ഫസൽ ഗഫുറും ലബ്ബയും തൽസ്ഥാനങ്ങളിൽ നിന്ന് മാറി നിന്ന് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടത്തിനു എം ഇ എസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെട്ടുതാതെ നടത്തിയ തിരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഈ മെമ്പർമാരെ തിരിച്ചെടുത്ത് വോട്ടർ പട്ടിക പ്രസിദ്ധികരിക്കുന്നതു മുതലുള്ള പ്രകിയ വീണ്ടും നടത്തുവാനും സസ്പെൻഡ് ചെയ്ത നേതാക്കളെ കൂടെ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് വീണ്ടും നടത്താനാണ് കോടതി വിധി. പാലക്കാട് മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പുകളും വീണ്ടും നടത്തേണ്ടി വരും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !