മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ആന്റ് സേഫ്റ്റി ഏരിയ (റിസ) യുടെ വലിപ്പം കൂട്ടുന്നതിന്റെ ഭാഗമായി റൺവേയുടെ നീളം വെട്ടിച്ചുരുക്കാനുള്ള നീക്കം പിൻവലിച്ച കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നടപടിയെ എസ്.വൈ.എസ് മലപ്പുറം ജില്ല കമ്മിറ്റി സ്വാഗതം ചെയ്തു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി , കേരളത്തിൽനിന്നുള്ള പാർലെമെന്റ് അംഗങ്ങൾ, മറ്റു ജന പ്രതിനിധികൾ എന്നിവരുടെ ഇടപെടൽ അഭിനന്ദനാർഹമാണെന്നും പറഞ്ഞു. ഈ വിഷയത്തിൽ കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ് തുടങ്ങിയ സംഘടനകളുടെ ശക്തമായ ആവശ്യം വിജയം കണ്ടതായി യോഗം വിലയിരുത്തി.
കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റ് പുന:സ്ഥാപിക്കാനും വലിയ വിമാനങ്ങൾ തിരിച്ചു കൊണ്ടുവരാനും കൂടി അധികൃതർ തയ്യാറാകണം.
ജില്ലാ പ്രസിഡണ്ട് സി.കെ. ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി പി എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ അബ്ദുറഹീം കരുവള്ളി സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി , മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, സി കെ ശകീര്‍ അരിമ്പ്ര , സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട്, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി വെങ്ങാട് എന്നിവര്‍ സംസാരിച്ചു.
കൂടുതല്‍ വായനയ്ക്ക്...
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !