സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

0

എറണാകുളം
| സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കിഴക്കമ്പലം കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി. കെ. ദീപു (37) ആണ് മരിച്ചത്. സംഭവത്തിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദുറഹ്മാൻ, അബ്ദുൾ അസീസ് എന്നിവർ അറസ്റ്റിലായിരുന്നു. കിഴക്കമ്പലം അഞ്ചാം വാർഡ് സെക്രട്ടറിയായിരുന്നു ദീപു. 12 മണിയോടെ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ നടന്ന വിളക്കണയ്ക്കൽ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലാണ് ദീപുവിന് ഗുരുതരമായി പരിക്കേറ്റത്. കുന്നത്തുനാട് എം എൽ എ ശ്രീനിജനെതിരെയായിരുന്നു സമരം. മർദ്ദനത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദീപുവിനെ ആശുപത്രിയിലെത്തിക്കുകയും ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തുകയുമായിരുന്നു. കൊച്ചി രാജഗിരി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു ദീപു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !