കീവ്: യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് പുടിന് ഔദ്യോഗികമായി അനുമതി നല്കി. എന്തിനും തയാറാണെന്നും തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും പുടിന് മുന്നറിയിപ്പ് നല്കി.
യുക്രെയ്ൻ അതിർത്തിയിൽ ഏകദേശം രണ്ട് ലക്ഷം സൈനികരെയും യുദ്ധവാഹനങ്ങളെയും റഷ്യ വിന്യസിച്ചിട്ടുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചിരുന്നു.
രാത്രി വൈകി നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ റഷ്യൻ പൗരന്മാരെ അഭിസംബോധന ചെയ്യാൻ സെലൻസ്കി റഷ്യൻ ഭാഷയിലാണ് സംസാരിച്ചത്. "ഞങ്ങൾ പറയുന്നത് കേൾക്കൂ. യുക്രെയ്ൻ ജനത സമാധാനം ആഗ്രഹിക്കുന്നു. യുക്രെയ്നിയൻ അധികാരികൾ സമാധാനം ആഗ്രഹിക്കുന്നു'-സെലൻസ്കി പറഞ്ഞു.
ഏതു നിമിഷവും യുദ്ധമുണ്ടാകും. സർവശക്തിയും എടുത്ത് പ്രതിരോധിക്കുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയ്ക്കുള്ള തന്റെ ക്ഷണത്തിന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മറുപടി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ യുക്രെയ്നിൽ റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് യുക്രെയ്നിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യ സന്ദർശിക്കരുതെന്ന് യുക്രെയ്ൻ പൗരന്മാരോടു സർക്കാർ നിർദേശിച്ചിട്ടുണ്ട്. റഷ്യയിലുള്ളവരോട് എത്രയും വേഗം മടങ്ങാൻ യുക്രെയ്ൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മുപ്പതു ലക്ഷത്തോളം യുക്രെയ്ൻ പൗരന്മാർ റഷ്യയിലുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !