തിരുവനന്തപുരം| ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് യാത്ര ചെയ്യുന്നതിന് പുതിയ കാര്‍ വാങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചു. ബെന്‍സ് കാര്‍ വാങ്ങുന്നതിന് 85 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഗവര്‍ണറുടെ ആവശ്യം നേരത്തെ തന്നെ ധനകാര്യ വകുപ്പ് അംഗീകരിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല.
85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയെന്ന വിവരം വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഗവര്‍ണര്‍ നിലവില്‍ ഉപയോഗിക്കുന്ന കാറിന് 10 വര്‍ഷത്തിലധികം പഴക്കമാണുള്ളത്. ഒരു ലക്ഷം കിലോമീറ്ററിലധികം ഓടിയാല്‍ വിഐപി പ്രോട്ടോക്കോള്‍ പ്രകാരം വാഹനം മാറ്റേണ്ടതാണ്. ഗവര്‍ണറുടെ കാര്‍ ഒന്നരലക്ഷത്തോളം കിലോ മീറ്റര്‍ സഞ്ചരിച്ചെന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ പുതിയ കാറിനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടില്ലെന്നായിരുന്നു വിവാദങ്ങളോടുള്ള ഗവര്‍ണറുടെ പ്രതികരണം.പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള രാജ്ഭവന്‍ ഫയലില്‍ താന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. യാത്രകള്‍ക്കായി കൂടുതലും ഉപയോഗിക്കുന്നത് ഭാര്യയ്ക്ക് അനുവദിച്ച കാറാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !