ന്യൂഡല്‍ഹി: റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രയ്നില്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പാക് അതിര്‍ത്തി കടന്ന് ഇറാനിലേക്ക് കടന്നതോടെയാണ് യുക്രെയ്ന് നോ ഫ്ളൈ സോണ്‍ ആയി പ്രഖ്യാപിച്ചത്.
ഇതോടെ ഇറാനു മുകളില്‍ നിന്നും വിമാനം തിരികെ ഡല്‍ഹിയിലേക്ക് പറന്നു. എയര്‍ ഇന്ത്യയുടെ എ11947 വിമാനം ആണ് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാന്‍ പറന്നുയര്‍ന്നിട്ട് തിരികെ മടങ്ങിയത്. യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ ഇന്ത്യ ഈ ആഴ്ച അയച്ച രണ്ടാമത്തെ വിമാനം ആയിരുന്നു ഇത്.
റഷ്യയില്‍ നിന്നു യുദ്ധഭീതി ഉയര്‍ന്നപ്പോള്‍ തന്നെ ഇന്ത്യക്കാര്‍ക്ക് യുക്രയ്നില്‍ നിന്ന് മടങ്ങാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരോട് മടങ്ങണമെന്ന് തിങ്കളാഴ്ച വീണ്ടും ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങള്‍ വരെ സര്‍വകലാശാലകളുമായി കൂടിയാലോചിക്കുന്നുണ്ടെന്നും എംബസി അധികൃതര്‍ അറിയിച്ചിരുന്നു.
സൈനിക കേന്ദ്രങ്ങള്‍ മാത്രമേ ലക്ഷ്യം വെക്കൂ എന്നാണ് റഷ്യ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. യുക്രെയ്നിലെ ജനങ്ങളെയോ വിദേശികളെയോ ആക്രമിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യുക്രെയ്നില്‍ നിന്ന് 182 ഇന്ത്യക്കാരുമായി യുക്രേയ്നിയന്‍ ഇന്റര്‍നാഷണല്‍ എയര്‍ ലൈന്റെ പ്രത്യേക വിമാനം ഇന്നു ഡല്‍ഹിയില്‍ എത്തി.
ഇതില്‍ ഏറെപ്പേരും വിദ്യാര്‍ഥികളാണ്. ഇന്നു രാവിലെ 7.45നാണ് പ്രത്യേക വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്.
READ ALSO:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !