ന്യൂഡൽഹി: യുക്രെയിൻ പ്രതിസന്ധിയിൽ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി. റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ഊർജിത ശ്രമത്തിന്റെ ഭാഗമാണ് യോഗം വിളിച്ചു കൂട്ടുന്നത്.
പദ്ധതി ഏകോപിപ്പിക്കാനായി നാല് കേന്ദ്രമന്ത്രിമാരെ യുക്രെയിൻ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കാനും തീരുമാനമായി. മന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വികെ സിംഗ് എന്നിവർക്കാണ് ചുമതല.
യുക്രെയിൻ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഇന്ത്യക്കാരുടെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.ഏകദേശം 16,000 വിദ്യാർത്ഥികൾ യുക്രെയിന്റെ പല ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് വേഗം പോരെന്ന വിമർശനങ്ങളും പല ഭാഗത്തു നിന്നും ഉയർന്നിരുന്നു. ഇതോടെയാണ് ഉന്നതതലയോഗം പ്രധാനമന്ത്രി വിളിച്ചതും നാല് മന്ത്രിമാരെ യുക്രെയിനിലേക്ക് നേരിട്ട് അയക്കാൻ തീരുമാനിച്ചതും.
റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മന്ത്രിമാർ പോകുന്നത്. അതേസമയം, യുക്രെയിന്റെ പലഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നവർ അതിർത്തികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. കിലോമീറ്ററുകൾ കാൽനടയായി എത്തുന്ന പല സംഘത്തെയും യുക്രെയിൻ സേന വഴിയിൽ തടയുന്നതായും വാർത്തകൾ വന്നിരുന്നു.
ഹെൽപ്പ് ലൈൻ നമ്പറുകൾ ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാതെ ഇന്ത്യൻ പൗരന്മാർ ഒരു അതിർത്തി പോസ്റ്റുകളിലേക്കും മാറരുതെന്നാണ് യുക്രെയിനിലെ ഇന്ത്യൻ എംബസി ശനിയാഴ്ച ട്വിറ്ററിൽ അറിയിച്ചത്. തങ്ങളെ അറിയിക്കാതെ അതിർത്തി ചെക്ക്‌പോസ്റ്റുകളിലെത്തുന്നവരെ സഹായിക്കാൻ ബുദ്ധിമുട്ടാണെന്നും എംബസി വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !