റിയാദ്: വാഹനങ്ങള്‍ക്ക് വ്യത്യസ്തമായ അഞ്ച്തരത്തിലുള്ള ലോഗോ അടങ്ങിയ നമ്പര്‍ പ്ലേറ്റുകള്‍ തെരഞ്ഞെടുക്കാന്‍ വാഹന ഉടമകള്‍ക്ക് അവസരം നൽകി സൗദി ട്രാഫിക്ക് വിഭാഗം. വാളും പനയും കറുപ്പിലും വിവിധ നിറത്തിലുമുള്ള രണ്ട് ലോഗോകൾ, സൗദി വിഷന്‍ ലോഗോ, മദാഇന്‍ സ്വാലിഹ് ലോഗോ, ദിര്‍ഇയ ലോഗോ എന്നീ ചിത്രങ്ങളോടെയാണ് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ അനുവദിക്കുക.
അബ്ഷിര്‍ പോര്‍ട്ടിലെ "മൈ സര്‍വീസസ്' സന്ദര്‍ശിച്ച് ട്രാഫിക് ടാബില്‍ ലോഗോ അടക്കമുള്ള നമ്പര്‍പ്ലേ റ്റിന് അപേക്ഷിച്ചാലാണ് പുതിയ നമ്പര്‍ പ്ലേറ്റ് അനുവദിക്കുക. പുതിയ നമ്പർ പ്ലേറ്റുകൾക്ക് 800 റി യാലാണ് ഫീ ആയി അടക്കേണ്ടത്. ഫീസടച്ചശേഷം ഇഷ്ടമുള്ള ലോഗോയും നമ്പര്‍ പ്ലേറ്റ് വിവരങ്ങളും നല്‍കുകയാണ് വേണ്ടത്.
തങ്ങളുടെ വാഹനത്തിന്റെ മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന നമ്പർ പ്ലേറ്റിലെ വിവരങ്ങൾ, ആവശ്യമായ ലോഗോ എന്നിവ അപേക്ഷയോടൊപ്പം വ്യക്തമാക്കണം.
Content Highlights: Vehicles in Saudi Arabia can choose different number plates.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !