മേലെ അരിപ്ര : അങ്ങാടിപ്പുറം പഞ്ചായത്തിലെ മേലെ അരിപ്ര രണ്ടാം വാർഡിലെ ശ്രീ. കൃഷ്ണമൂർത്തിയെ സർവീസ് കാലത്തെ പ്രവർത്തനമികവും സേവന തൽപരതയും മുൻനിർത്തി വെൽഫെയർ പാർട്ടി അരിപ്ര യൂണിറ്റ് ആദരിച്ചു. സാമൂഹിക ക്ഷേമ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വിരമിച്ച അദ്ദേഹം ഏവർക്കും സുസമ്മതനായിരുന്നു . മേലെ അരിപ്ര അങ്ങാടിയിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ വച്ച്, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ. ഷഫീഖ് അദ്ദേഹത്തിനുള്ള പാർട്ടിയുടെ ഉപഹാരം കൈമാറി.
ഖാദർഅങ്ങാടിപ്പുറം ,ഫാറൂഖ് മക്കരപറമ്പ് ,സൈതാലി വലമ്പൂർ, അരിപ്ര രണ്ടാം വാർഡ് മെമ്പർ സ്വാലിഹ നൗഷാദ്, ശിഹാബ് തിരൂർക്കാട് , ഫസൽ തിരൂർക്കാട് , നൗഷാദ് അരിപ്ര, പാർട്ടി അരിപ്ര യൂണിറ്റ് പ്രസിഡണ്ട് സക്കീർ ഹുസൈൻ,
അനീസ് പേരയിൽ , ജമാൽ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !