ന്യൂഡൽഹി: യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ഓപ്പറേഷന് ഗംഗ ദൗത്യത്തിലേക്ക് വ്യോമസേനയും. വ്യോമസേനയുടെ ചരക്ക് വിമാനങ്ങളാണ് യുക്രെയ്ന്റെ അതിർത്തി രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് നിര്‍ദേശം നല്‍കിയത്. ഇന്ന് തന്നെ വ്യോമസേനയുടെ വിമാനം ഡൽഹിയിൽ നിന്നും പുറപ്പെടുമെന്നാണ് സൂചന. വരുംദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ രക്ഷാദൗത്യത്തിൽ പങ്കെടുക്കും.
രക്ഷാദൗത്യത്തിനായി സ്വകാര്യ വിമാനങ്ങളെയാണ് കേന്ദ്രസർക്കാർ ആശ്രയിച്ചിരുന്നത്. എന്നാൽ അതിർത്തികളിലേക്ക് കൂടുതൽ ഇന്ത്യക്കാർ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്വകാര്യവിമാനങ്ങൾ മാത്രം ഉപയോഗിച്ചുള്ള ഒഴിപ്പിക്കൽ ഫലം കാണില്ലെന്ന നിരീക്ഷണത്തെ തുടർന്നാണ് ഓപ്പറേഷൻ ഗംഗാ ദൗത്യത്തിൽ വ്യോമസേനയെയും പങ്കെടുപ്പിക്കുന്നത്.
അതേസമയം, ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ ഇന്ന് സ്ലൊവാക്യയിലേക്ക് സ്പൈസ് ജെറ്റ് പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. കോസിസിലേക്കാണ് വിമാനം പോകുന്നത്. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കോസിസിലേക്ക് പോകുന്നുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !