തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപ.
ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4765 ആയി.
തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ 200 രൂപയുടെ കുറവു രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 160 രൂപ കൂടി താഴ്ന്നു. ഇന്നത്തെ ഇടിവു കൂടിയാവുമ്ബോള്‍ മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ.
ഈ മാസത്തിന്റെ രണ്ടാം പകുതി മുതല്‍ സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ് മുന്നോട്ടുപോവുന്നത്.
Content Highlights: Gold prices fall for third day in a row
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !