പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനുള്ള വിധിക്കെതിരെ അപ്പീലുമായി സർക്കാർ

0
പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനുള്ള വിധിക്കെതിരെ അപ്പീലുമായി സർക്കാർ | The government has filed an appeal against the verdict to pay compensation to the girl who was abused by the Pink Police

കൊ​ച്ചി
|ആ​റ്റി​ങ്ങ​ലി​ൽ പി​ങ്ക് പോ​ലീ​സി​ന്‍റെ പ​ര​സ്യ വി​ചാ​ര​ണ​യ്ക്ക് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ ത​ള്ളി. കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി.

ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്ത കു​റ്റ​ത്തി​ന് സ​ർ​ക്കാ​ർ എ​ന്തി​നാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തെ​ന്നും കോ​ട​തി​ക്ക് ഇ​ത്ത​ര​ത്തി​ൽ ഉ​ത്ത​ര​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

വ​ലി​യ മാ​ന​സി​ക പീ​ഡ​ന​മാ​ണ് പെ​ൺ​കു​ട്ടി നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ന​മ്പി നാ​രാ​യ​ണ​ൻ കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ മാ​തൃ​ക​യി​ൽ പെ​ൺ​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പെ​ൺ​കു​ട്ടി​യോ​ടും കോ​ട​തി​യോ​ടും മാ​പ്പ് അ​പേ​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ സ​ത്യ​വാ​ങ്മൂ​ലം അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പോ​ലീ​സു​കാ​രി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ പോ​ലീ​സ് മേ​ധാ​വി ശ്ര​മി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും കോ​ട​തി ചോ​ദ്യ​മു​ന്ന​യി​ച്ചി​രു​ന്നു.
Content Highlights: The government has filed an appeal against the verdict to pay compensation to the girl who was abused by the Pink Police
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !