വളാഞ്ചേരി|അഴിമതിയും, സ്വജനപക്ഷപാതവും നിലനിൽക്കുന്ന കുത്തഴിഞ്ഞ വളാഞ്ചേരി മുനിസിപ്പാലിറ്റി ഭരണത്തിനെതിരെ എന്ന പ്രമേയവുമായി എൽഡിഎഫ് മുനിസിപ്പൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭക്ക് മുമ്പിൽ ഏകദിന സത്യാഗ്രഹ സമരം നടത്തി.
കെ.കെ ഫൈസൽ തങ്ങൾ സ്വാഗതം പറഞ്ഞു. ഇ.പി അച്ച്യുതൻ അധ്യക്ഷനായി, കെ.പി ശങ്കരൻ ഉദ്ഘാടനം ചെയ്തു. എൻ വേണുഗോപാൽ, കെ.എം ഫിറോസ് ബാബു,കെ കെ ബാവ, കെ.പി യാസർ അറഫാത്ത്, ടി.പി രഘുനാഥ്, പറശ്ശേരി വീരാൻകുട്ടി, സാജിദ ടീച്ചർ, വി.ടി നാസർ, കുഞ്ഞാവ വാവാസ്, U.K ഹനീൻ, സബ്നേഷ്, ജയൻ, ഖമറു പാറക്കൽ എന്നിവർ സംസാരിച്ചു.
അടിയന്തരമായി നഗരസഭയിൽ പരിഹാരം കാണേണ്ട 11 ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിക്ക് നൽകി.
1) കുടിവെള്ള പ്രശ്നം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തര പരിഹാരം
കാണുക.
2) ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുക.
3) അനധിരൃത കെട്ടിടങ്ങൾക്കെതിരെനടപടി സ്വീകരിക്കുക.
4) ഭവന രഹിതരായ മുഴുവൻ ആളുകളെയും പാർപ്പിട പദ്ധതിയിൽ
ഉൾപ്പെടുത്തുക.
5) പൊതു ശ്മശാനം യാഥാർത്ഥ്യമാക്കുക.
6) SC വിദ്യാർത്ഥികളുടെ പഠന സഹായം നൽകുക.
7) മുനിസിപ്പൽ സ്റ്റേഡിയം യാഥാർഥ്യമാക്കുക.
8) മുനിസിപ്പൽ പരിധിയിലെ ടൗണുകൾ മാലിന്യ മുക്തമാക്കുക.
9) മുനിസിപ്പൽ ഓഫീസ് പൊതുജനങ്ങൾക്ക് സമയബന്ധിതമായി ആയി പ്രയോജനപ്പെടുന്ന രീതിയിൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക.
10) ഡിവിഷനുകളിൽ ലേക്കുള്ള മുനിസിപ്പൽ വികസന ഫണ്ട് വിവേചനരഹിതമായി നീക്കിവെക്കുക.
11) KMBR നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ ക്കെതിരെ നടപടി സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !