സമഗ്ര വികസനം ലക്ഷ്യമിട്ട് മലപ്പുറം നഗരസഭ ബജറ്റ്

0
സമഗ്ര വികസനം ലക്ഷ്യമിട്ട് മലപ്പുറം നഗരസഭ ബജറ്റ് | Malappuram Municipal Budget for comprehensive development

വ്യത്യസ്ത പദ്ധതികളുമായി നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് മലപ്പും നഗരസഭ ബജറ്റ്. ടൂറിസം, യുവജനക്ഷേമം എന്നിവയോടൊപ്പം അടിസ്ഥാന സകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ കൊന്നോല ഫൗസിയ കുഞ്ഞിപ്പു അവതരിപ്പിച്ചു. മലപ്പുറം നഗരത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിവിധ പദ്ധതികള്‍ ബജറ്റിലുണ്ട്. കടലുണ്ടിപുഴയെയും അനുബന്ധ തോടുകളെയും ഉള്‍പ്പെടുത്തി വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള പദ്ധതിയാണ് അതില്‍ പ്രധാനം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പമാവും പദ്ധതി നടപ്പാക്കുക. ഇതിനായി 60.5 കോടി വകയിരുത്തിയിട്ടുണ്ട്. മേല്‍മുറി പിലാക്കല്‍ മുതല്‍ ഹാജിയാര്‍പള്ളി വരെ വലിയതോടിന് ഇരുവശങ്ങളിലുമായി സൗന്ദര്യവത്കരണവും നടപ്പാത, സൈക്കിള്‍ട്രാക് നിര്‍മാണം എന്നിവ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

നഗരസഭ ടൗണ്‍ഹാള്‍, കുന്നുമ്മല്‍ മാര്‍ക്കറ്റ് കോംപ്ലകസ്, നഗരസഭ ബസ്സ്റ്റാന്‍ഡ്,  കോട്ടപ്പടി നഗരസഭ ബില്‍ഡിങുകള്‍ എന്നിവ പൊതുസ്വാകര്യ പങ്കാളിത്തത്തോടെ നവീകരിക്കാന്‍ 100 കോടി വകയിരുത്തി. നിര്‍മാജനത്തോടൊപ്പം മാലിന്യത്തില്‍ നിന്നും വരുമാനം കണ്ടെത്താനുള്ള പദ്ധതിക്കായി 19 കോടി വകയിരുത്തിയിട്ടുണ്ട്. അജൈവ ഖരമാലിന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായ യൂനിറ്റുകള്‍ നഗരസഭയുടെ ഉടമസ്ഥതയില്‍ ആരംഭിക്കുന്നതാണ് പദ്ധതി.

ബജറ്റിലെ പ്രധാന പദ്ധതികള്‍

· ഭവനരഹിതര്‍ക്ക് ഭവനം ഒരുക്കാന്‍ 40 കോടി
· പഴയ കുടിവെള്ള പൈപ്പുകള്‍ മാറ്റുന്നതിനും ടാങ്കുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കാനുമായി 29 കോടി
· നാമ്പ്രാണി തടയണ നിര്‍മാണം 16.5 കോടി
· കോട്ടപ്പടി മാര്‍ക്കറ്റ് കോംപ്ലക്സ് 12.8374 കോടി
· താലൂക്ക് ആശുപത്രി മുന്‍ഭാഗത്തെ പഴയ കെട്ടിടം പൊളിച്ച് പുതിയത് പണിയാന്‍ 9.95 കോടി
· സീവേജ് ട്രീറ്റ്മെന്റ് പ്ലാന്‍ 8.8 കോടി
· അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി 8.89 കോടി
· ഇന്‍കെല്‍ സിറ്റിയില്‍ ഇന്റഗ്രേറ്റഡ് സെന്റര്‍ ഫോര്‍ യോഗ, നാചറോപതി ആന്‍ഡ് ആയുര്‍വേദ റിസര്‍ച് സെന്റര്‍ 7 കോടി
· 40 വാര്‍ഡുകളിലും പുതിയ റോഡ് നിര്‍മിക്കുന്നതിന് 5.5 കോടി
· ആലത്തൂര്‍പടി ഇരിയില്‍ കുടുക്കില്‍ പള്ളിയാളി കാടേരിമുക്ക് കൈതോട് നവീകരണത്തിന് 5 കോടി
· ടൂറിസം-നഗരസൗന്ദര്യവത്കരണം 5 കോടി
· അഞ്ചീനിക്കുളം നവീകരണം 3 കോടി
· ഷെല്‍ട്ടര്‍ ഹോം നിര്‍മാണം 2.045 കോടി
· ഷീ സ്റ്റേ നിര്‍മാണം 2.5 കോടി
· പാണക്കാട് ചിറക്കല്‍ തോട് നവീകരണം 2 കോടി
· വലിയങ്ങാടി പഴയതോട് സംരക്ഷണം 2 കോടി
· ചെമ്മങ്കടവ് ഭാഗത്ത് കടലുണ്ടിപ്പുഴ സംരക്ഷണം 2 കോടി
· ടേക് എ ബ്രേക് പദ്ധതി 1.5 കോടി
· തെരുവ് വിളക്ക് പരിപാലനം 1 കോടി
· കോട്ടപ്പടി - വാറങ്കോട് ബൈപാസ്, ചെത്ത്പാലം - വലിയവരമ്പ് ബൈപാസ് നിര്‍മാണം 1 കോടി
· ടോയ്ലറ്റ് ബ്ലോക്കുകള്‍ക്കായി 1 കോടി
· പാണക്കാട് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് കെയറിന് 1 കോടി
· പൈതൃകനഗരം പദ്ധതിക്ക് 1 കോടി
· അധികാരത്തൊടി ജിഎംയുപി സ്‌കൂളിന് കളിസ്ഥലം വാങ്ങുന്നതിനും സ്‌കളൂിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുമായി 21.5 കോടി
· മലപ്പുറത്തിന്റെ രുചിവൈവിധ്യം പരിചയപ്പെടുത്ത ഫുഡ്സ്ട്രീറ്റുകള്‍ക്ക് 50 ലക്ഷം.
· 60 വയസ് പൂര്‍ത്തിയാക്കിയ മുഴുവന്‍ പേര്‍ക്കും പോഷകാഹാര കിറ്റ് നല്‍കാന്‍ 80 ലക്ഷം.
Content Highlights:  Malappuram Municipal Budget for comprehensive development
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !