അളവ് തൂക്ക സംബന്ധമായ പരാതികള്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ സുതാര്യം മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ ഫോണ്‍ മുഖേനയോ അറിയിക്കാം. വ്യാപാരസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം പരിശോധന നടത്തി മുദ്ര പതിപ്പിച്ചവയാണോയെന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പരാതിപ്പെടാമെന്നും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
തൂക്ക ഉപകരണങ്ങളുടെ ഡിസ്പ്ലേ കാണാവുന്ന സ്ഥലങ്ങളില്‍ വേണമെന്ന് ആവശ്യപ്പെടണം. പാക്കേജുകളില്‍ ലഭിക്കുന്ന ഉല്‍പന്നങ്ങളുടെ പേര്, തനിതൂക്കം/അളവ്/എണ്ണം, പരമാവധി ചില്ലറ വില്‍പ്പന വില, ഉല്‍പ്പന്നം നിര്‍മ്മിച്ച മാസം, വര്‍ഷം, കണ്‍സ്യൂമര്‍ കെയര്‍ ടെലിഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, നിര്‍മ്മാതാവിന്റെ/ ഇറക്കുമതി ചെയ്ത സ്ഥാപനത്തിന്റെ പൂര്‍ണ്ണമായ മേല്‍ വിലാസം, ഇറക്കുമതി ചെയ്ത ഉല്‍പ്പന്നം ആണെങ്കില്‍ നിര്‍മിച്ച രാജ്യത്തിന്റെ പേര് എന്നിവ പാക്കേജിനു പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓര്‍മിപ്പിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ മീറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
പെട്രോള്‍ പമ്പില്‍ ഓരോ ഡെലിവറിക്കും മുമ്പ് സീറോ ഡിസ്പ്ലേ ഉറപ്പുവരുത്തണം. അളവില്‍ സംശയം തോന്നുന്ന പക്ഷം പമ്പുകളില്‍ സൂക്ഷിച്ചിട്ടുള്ള മുദ്ര പതിപ്പിച്ച അഞ്ച് ലിറ്റര്‍ അളവുപാത്രത്തില്‍ അളന്ന് കൃത്യത ബോധ്യപ്പെടുത്തുവാന്‍ ആവശ്യപ്പെടണം. പമ്പിലെ മെഷീനിന്റെ മിനിമം മെഷേര്‍ഡ് ക്വാണ്ടിറ്റിയുടെ താഴെയുള്ള അളവുകള്‍ കൃത്യമാവണമെന്നില്ല. വാഹനങ്ങളിലെ ഇന്ധന ടാങ്കുകളുടെ കപ്പാസിറ്റി നിശ്ചയിച്ചിരിക്കുന്നത് ആവശ്യമായ സുരക്ഷിത സ്ഥലം ഒഴികെയാണ്. അതായത് നിശ്ചയിച്ചിട്ടുള്ള സംഭരണ ശേഷി അളവില്‍ ഇന്ധനം നിറച്ചാല്‍ ടാങ്ക് നിറയുകയില്ല. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ ശുദ്ധത (കാരറ്റ്) ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കേണ്ടതും ആയതിനുള്ള വില മാത്രം നല്‍കേണ്ടതുമാണ്. അതായത് 21 കാരറ്റ് സ്വര്‍ണ്ണത്തിനും 22 കാരറ്റ് സ്വര്‍ണ്ണത്തിനും ഒരേ വില നല്‍കേണ്ടതില്ലെന്നും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ പറഞ്ഞു. ഫോണ്‍: 0483 2766157.
Content Highlights: Measure Weight: 'Suthayram App' for Complaints
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !