മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവത്തിന് തിയേറ്ററിൽ ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെയാണ് ഭീഷ്മ പര്‍വം തിയേറ്ററുകളിലെത്തിയത്.
ഇപ്പോഴിതാ ‘ഭീഷ്മപർവം’ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. തിയേറ്റർ, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. സിനിമ അനലിസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം.
ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീഷ്മപർവം’. മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വം കേരളത്തിന് പുറത്തും വലിയ തരംഗമാണ് സൃഷ്ടിച്ചത്. സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു ഭീഷ്മപർവം.
ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിൻ ശ്യാം, അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അബു സലിം, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാര്‍, മാലാ പാര്‍വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
വളരെ കുറച്ചു രംഗങ്ങളിൽ മാത്രേമ ഉള്ളുവെങ്കിലും നെടുമുടി വേണുവിന്റെ ഇരവിക്കുട്ടിപ്പിള്ളയേയും കെ.പി.എ.സി ലളിതയുടെ കാർത്ത്യായനിയേയും അവസാനമായി ഒന്നിച്ച് ഒരു ഫ്രെയിമിൽ കാണാൻ സാധിച്ചതും അപൂർവഭാഗ്യമായി.
ഏപ്രില്‍ ഒന്നിന് ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ഒടിടിയിലും റിലീസ് ചെയ്യും.
Content Highlights: Michael and Piller sweep the theater! ‘Bhishmaparvam’ at the One Billion Club
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !