മലപ്പുറം| ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ ഹിന്ദുക്കളെ മറികടക്കുമെന്ന തരത്തിൽ നടക്കുന്ന സംഘടിതമായ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വി.പി.എം.ഇസ്ഹാഖ് പ്രസ്താവിച്ചു. എസ്.വൈ.എസ് "മീഡിയാക്ഷൻ" മീഡിയാ കോഴ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുസ്‌ലിം ജനസംഖ്യയെ കുറിച്ച് ഇതര മതസ്ഥർക്കിടയിൽ ആശങ്കയുണർത്തുന്ന വിധം ആസൂത്രിതമായ പ്രചരണം നടക്കുന്നുണ്ട്.
മുസ്‌ലിംകൾക്കിടയിൽ പ്രത്യുൽപാദന നിരക്ക് കൂടുതലാണെന്നും ജനസംഖ്യാ വിസ്ഫോടനത്തിന് അവർ മാത്രമാണ് ഉത്തരവാദികളാണെന്ന തരത്തിൽ വ്യാപക പ്രചാരണം ഫാസിസ്റ്റ് ഗൂഢാലോചനയാണ്.
മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷൻ എസ്.വൈ.ഖുറൈശി യുടെ വെളിപ്പെടുത്തലിൽ കൂടുതൽ പഠനം നടത്തണമെന്നും എസ്.വൈ.എസ് ആവശ്യപ്പെട്ടു.മഞ്ചേരി യൂത്ത് സ്‌ക്വയറിൽ നടന്ന ശില്പശാലയിൽ ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു.ശില്പശാലക്ക് മീഡിയ കോഴ്സ് ഡയറക്ടർ അബ്ദുൽ ലത്വീഫ് പുവ്വത്തിക്കൽ , മിൻശാദ് അഹമ്മദ് നേതൃത്വം നൽകി.ജില്ലാ പബ്ലിക് റിലേഷൻ സെക്രട്ടറി പി.പി.മുജീബ് റഹ്‌മാൻ, യൂസുഫ് സഅദി പൂങ്ങോട് സംസാരിച്ചു.
Content Highlights: Muslim Population Growth: Beware of Myths - SYS
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !