മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 61 റൺസിന്റെ കൂറ്റൻ ജയം. രാജസ്ഥാൻ ഉയർത്തിയ 211 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുക്കാനേ സാധിച്ചുള്ളു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹൽ, രണ്ട് വിക്കറ്റ് വീതം നേടിയ ട്രെൻഡ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ ബൗളിംഗാണ് സൺറൈസേഴ്സിനെ പിടിച്ചുനിർത്തിയത്. സൺറൈസേഴ്സിന്റെ ആദ്യ നാല് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണും മുമ്പേ പുറത്തായി.
40 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറും 57 റൺസെടുത്ത ഐയ്ഡൻ മാർക്രവും മാത്രമാണ് സൺറൈസേഴ്സ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്.
അർധ സെഞ്ചുറി നേടിയ നായകൻ സഞ്ജു സാംസണും തകർപ്പനടികൾ കാഴ്ചവെച്ച ദേവ്ദത്ത് പടിക്കലും ഹേറ്റ്മെയറും ചേർന്നാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 27 പന്തിൽ മൂന്നു ഫോറും അഞ്ചു സിക്സും അടങ്ങുന്നതാണു സഞ്ജുവിന്റെ ഇന്നിംഗ്സ്.
14 സിക്സറുകളാണ് രാജസ്ഥാൻ താരങ്ങളുടെ ബാറ്റിൽനിന്നു പിറന്നത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ ജോസ് ബട്ലറും യശ്വസി ജയ്സ്വാളും ചേർന്ന് 58 റൺസ് അടിച്ചൂകൂട്ടി. മൂന്ന് ഓവറിൽ 47 റൺസ് വഴങ്ങിയ വാഷിംഗ്ടൺ സുന്ദറാണ് ഹൈദരാബാദ് ബൗളർമാരിൽ ഏറ്റവും അധികം പ്രഹരം ഏറ്റുവാങ്ങിയത്.
Content Highlights: Sanju and his cohorts win: Hyderabad win by a huge margin
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !