വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചു: ഏഴ് അധ്യാപകർക്ക് സസ്പെൻഷൻ

0
പ്രതീകാത്മക ചിത്രം 

ബെംഗളൂരു:
കർണാടകയിൽ വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ച അധ്യാപകർക്ക് സസ്‌പെൻഷൻ. ഏഴ് അധ്യാപകർക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. ശ്രീരാമ സേനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കർണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം.

ഗഡഗിലെ സിഎസ് പാട്ടീൽ ബോയ്‌സ് ഹൈസ്‌കൂളിലും സിഎസ് ഗേൾസ് ഹൈസ്‌കൂളിലുമാണ് വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുവദിച്ചത്. രണ്ട് സെന്ററിലേയും സൂപ്രണ്ടുമാരെ അടക്കം ഏഴ് പേരെ സസ്‌പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. പരീക്ഷ എഴുതാൻ യൂണിഫോം നിർബന്ധമാണ്. ഇത് മറികടന്നാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചത്. കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് സ്‌കൂളുകളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹർജികളും തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നതല്ലെന്ന് വ്യക്തമാക്കിയാണ് ഹർജികൾ തള്ളിയത്.
Content Highlights: Students allowed to appear for exams wearing hijab: Seven teachers suspended
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !