Kerala Budget 2022: ഭൂമിയുടെ ന്യായവിലയിൽ പത്ത് ശതമാനം വർദ്ധനവ്, നികുതി പരിഷ്‌‌കരിക്കാനും തീരുമാനം

0

തിരുവനന്തപുരം|
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. കാർഷികം, തൊഴിൽ, വ്യവസായം, തുടങ്ങിയ വിവിധ മേഖലകളിൽ വൻകിട പദ്ധതികളാണ് പ്രഖ്യാപിച്ചത്.

ഭൂപരിഷ്കരണ നിയമം ഭേഗഗതി ചെയ്യുമെന്നും ഭൂനികുതിയിൽ എല്ലാ സ്ളാബുകളും പരിഷ്കരിക്കുമെന്നും ധനമന്ത്രി ബ‌ഡ്‌ജറ്റിൽ വ്യക്തമാക്കി. ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കേണ്ടതുണ്ട്. ഭൂമിയുടെ ന്യായവിലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിക്കും. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയിൽ പത്ത് ശതമാനം ഒറ്റത്തവണ വർദ്ധനവ് നടപ്പാക്കും. ഇതിലൂടെ 200 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ 40.476ന് മുകളിൽ പുതിയ സ്ളാബ് ഏർപ്പെടുത്തി അടിസ്ഥാന നികുതി പരിഷ്കരിക്കും. എല്ലാ സ്ളാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്ക് വർദ്ധിപ്പിക്കും. ഇതിലൂടെ 80 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

1.140 കോടി രൂപ ചെലവിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്‌കിൽ കോഴ്സുകൾ ആരംഭിക്കും

2. മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കി 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നോവേഷൻ പാർക്ക് സ്ഥാപിക്കും.

3. ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്‍പ്പാദന ക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള ജനോമിക് ഡേറ്റാ സെന്റര്‍ .


4. ന്യൂട്രാസ്യൂട്ടിക്കല്‍സില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിന് തുടക്കം കുറിയ്ക്കും.

5. സിയാലിനെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ 186 കോടി രൂപയുടെ മൂലധന നിക്ഷേപം.

6. ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി രൂപ.

7. കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ ബാങ്ക് ലോണുകള്‍ക്ക് പലിശയിളവ് നല്‍കാനും തൊഴില്‍ നല്‍കുന്നതിനനുസരിച്ച് പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കാനുമായി 30 കോടി രൂപ.

8. കയര്‍ മേഖലയ്ക്ക് 117 കോടി രൂപ, കയറുല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപ.


9. സ്‌കൂള്‍ യൂണിഫോമിന് 140 കോടി രൂപ.

10. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പൊതുഗതാഗത സംവിധാനങ്ങളില്‍ ലെക്കേഷന്‍ ട്രാക്കിംഗ് സംവിധാനം.

11. ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ സാധ്യതാ പഠനത്തിനും ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുമായി 2 കോടി രൂപ.

12. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍.


13. പട്ടിക വിഭാഗങ്ങളില്‍പ്പെട്ടവരും മത്സ്യ തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ വാതില്‍പ്പടി റേഷന്‍ കട.
14. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി 342.64 കോടി രൂപ.


15. കെ ഡിസ്‌കിന് 200 കോടി രൂപ.


16. നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ സഖാവ് പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവില്‍ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം സ്ഥാപിക്കും.

17. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവില്‍ ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രം.

18. കാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികളുടെയും ബോണ്‍മാരോ ഡോണര്‍മാരുടെയും വിവരങ്ങളും സമഗ്ര കാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങളും ഉള്‍പ്പെടുത്തിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കും.

19. അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിച്ച് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി കേരള അതിഥി മൊബൈല്‍ ആപ്പ് പദ്ധതി.


20. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ പ്രതിമാസ മെസ്സ് അലവന്‍സ് വര്‍ദ്ധിപ്പിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യത യുള്ളവരെ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍മാരായി 2 വര്‍ഷത്തേക്ക് നിയമിക്കും.

21. ട്രാന്‍സ് ജന്‍ഡറുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നല്‍കാനുമുള്ള മഴവില്‍ പദ്ധതിയ്ക്ക് 5 കോടി രൂപ.

22. കിഫ്ബി വഴി 2134.5 കോടി രൂപയുടെ ട്വിന്‍ ടണല്‍ പദ്ധതിയ്ക്കും തലപ്പാടികാരോട് ദേശീയപാതയുടെ സ്ഥലമേറ്റെടുക്കലിനുമായി 6769 കോടി രൂപയും അനുവദിക്കുന്നു.

23. ട്രഷറി ഇടപാടുകളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രില്‍ 1 മുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തും.


24. ട്രഷറി വഴി യൂട്ടിലിറ്റി പേയ്‌മെന്റുകള് സാധ്യമാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇവാലറ്റ് സംവിധാനം.

25. കെ.എസ്.എഫ്.ഇ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 3 മേഖലാ ഓഫീസുകളും 50 പുതിയ ശാഖകളും 15 മൈക്രോ ശാഖകളും ആരംഭിക്കും. കെ.എഫ്.സിയുടെ വായ്പാ ആസ്തി അടുത്ത 2 വര്‍ഷത്തിനകം പതിനായിരം കോടി രൂപയായി വര്‍ദ്ധിപ്പിക്കും. കെ.എഫ്.സിയുടെ സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി അടുത്ത വര്‍ഷം 250 കോടി രൂപയുടെ ലോണുകള്‍. കെ.എഫ്.സിയുടെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ വായ്പാ പരിധി 2 കോടി രൂപയായി വര്‍ദ്ധിപ്പിക്കും.

26. ജി.എസ്.ടി ഇന്‍വോയിസുകള്‍ അപ് ലോഡ് ചെയ്യുന്നവരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനായി ലക്കി ബില്‍ പദ്ധതി.

27. അങ്കണവാടികളിൽ പാൽ, മുട്ട എന്നിവ നൽകും.
Content Highlight : Ten per cent increase in the fair value of land and the decision to revise taxes

More In Latest News:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !