താണിക്കല്‍: സര്‍ക്കാര്‍ സ്ഥാപനമായ കോഡൂര്‍ ഗ്രാമപഞ്ചായത്തിന്റെ കംപ്യൂട്ടര്‍ ട്രൈനിങ് സെന്ററിലെ അവധികാല കംപ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ അധ്യായന വര്‍ഷം അഞ്ച് മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിന് പുറത്തുള്ളവര്‍ക്കും അപേക്ഷിക്കാം.
രണ്ട് മാസം ദൈര്‍ഘ്യമുള്ള പരിശീലത്തിന് ഐ.റ്റി.പ്ലസ്, ഓഫീസ് ഓട്ടോമേഷന്‍, ഡി.റ്റി.പി., വെബ് ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ കംപ്യൂട്ടറധിഷ്ടിത കോഴ്സുകളിലൊന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
കൂടൂതല്‍ വിവരങ്ങള്‍ക്കും പ്രവേശനത്തിനും മാനേജിങ് ഡയറക്റ്റര്‍, കോഡൂര്‍ ഗ്രാമപഞ്ചായത്ത് കംപ്യൂട്ടര്‍ ട്രൈനിങ് സെന്റര്‍, താണിക്കല്‍, കോഡൂര്‍ പി.ഒ., ഫോണ്‍ 0483 2868518 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
Content Highlights: Vacation Computer Training for Students: Applications are invited
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !