ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എ/എം.എസ്.സി സൈക്കോളജി/എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി/പി.ജി ഡിപ്ലോമ ഇന്‍ സൈക്കോളജിയാണ് യോഗ്യത. ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.
രണ്ട് വര്‍ഷം പ്രവൃത്തി പരിചയം അഭികാമ്യം. നിശ്ചിത പ്രവൃത്തി പരിചയം ഇല്ലാത്തവരുടെ അഭാവത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 30ന് വൈകീട്ട് നാലിനകം മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും ജില്ലാ ഓഫീസുമായോ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടണം. ഫോണ്‍: 0483 2730313.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Appointment of Clinical Psychologist
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !