തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത് സാധാരണ ജനങ്ങള്‍ക്ക് ഭാരിച്ച ബാധ്യതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ തെറ്റില്ല. നിലവിലെ നടപടി അശാസ്ത്രീയമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബസ് ചാര്‍ജ് വര്‍ധനവുള്ള സംസ്ഥാനം കേരളമാണെന്നും അദേഹഹം ചൂണ്ടിക്കാട്ടി. ഇന്ധന സബ്ഡിഡി അനുവദിച്ചാല്‍ നിരക്ക് വര്‍ധനവ് പിന്‍വലിക്കാന്‍ കഴിയുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ ലൈനില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല, ശക്തമായി എതിര്‍ക്കും. ഇടുന്ന കല്ലുകള്‍ പിഴുതെറിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അലോക് വര്‍മയുടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്. മണ്ണ് പരിശോധന നടത്തിയിട്ടില്ല. കൃത്യമായ സര്‍വേ നടത്തിയിട്ടില്ല, തട്ടിക്കൂട്ട് ഡി പി ആര്‍ ആണ് സര്‍ക്കാരിന്റെതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളം മുഴുവന്‍ പദ്ധതിയുടെ ഇരകളാണ്. ജനാധിപത്യമായ രീതിയില്‍ പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: Bus fare hike is a heavy burden on the people: VD Satheesan


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !