ആല്‍ഫബെറ്റിന്റെ സമ്ബൂര്‍ണ സെല്‍ഫ് ഡ്രൈവിംഗ് കാറായ വെയ്മോ നിരത്തുകളിലേക്കിറങ്ങുന്നു. സാന്‍ഫ്രാന്‍സിസികോയിലെ നിരത്തുകളിലൂടെ ഡ്രൈവറില്ലാ കാറുകള്‍ ഓടിച്ച് ടെസ്റ്റ് ചെയ്യുമെന്നാണ് പ്രഖ്യാപനം.
ആദ്യഘട്ടത്തില്‍ വെയ്മോ ജീവനക്കാര്‍ മാത്രമായിരിക്കും ഡ്രൈവറില്ലാ റൈഡിന് അനുമതി. പിന്നീട് പരീക്ഷണം തൃപ്തികരമായാല്‍ അടുത്ത ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കും യാത്രയുടെ ഭാഗമാകാന്‍ സാധിക്കും. പരീക്ഷണം വിജയമായാല്‍ സാന്‍ഫ്രാന്‍സിസ്‌കോയുടെ പുറത്തും വെയ്മോ എത്തുമെന്നും കമ്ബനി അധികൃതകര്‍ അറിയിച്ചു.
നഗരത്തിലെ ട്രാഫിക് നിയമങ്ങള്‍, ജനത്തിരക്ക്, റോഡുകളുടെ സ്വഭാവം എന്നിവ കഴിഞ്ഞ ആറ് മാസമായി വെയ്മോ നിരീക്ഷിച്ചുവരികയാണെന്ന് ആല്‍ഫബെറ്റ് വ്യക്തമാക്കി. ആറ് മാസത്തെ ട്രയലുകളില്‍ നിന്ന് തങ്ങള്‍ നിരവധി കാര്യങ്ങള്‍ പഠിച്ചെന്നും സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തെ ശരിയായ രീതിയില്‍ മനസിലാക്കിയിട്ടുണ്ടെന്നും കമ്ബനി ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരിക്കിലും പൊതുജനങ്ങള്‍ക്ക് എന്ന് മുതല്‍ വെയ്മോ റൈഡ് ചെയ്യാനാകുമെന്ന് കമ്ബനി ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !