നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയുടെ പശ്ചാത്തലത്തില്‍ നടി റിമ കല്ലിങ്കല്‍ പങ്കുവെച്ച കാര്‍ട്ടൂണ്‍ വൈറലായി.
പരാതിക്കാരിക്ക് പിന്തുണയുമായാണ് റിമ കല്ലിങ്കല്‍ കാര്‍ട്ടൂണ്‍ പങ്കുവെച്ചത്. ഊളബാബു എന്ന കാര്‍ട്ടൂണാണ് റിമ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
'
ഇതാണ് ഊളബാബു, ഊളബാബു അതിജീവിതയോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്, ഊളബാബുവിനെ പോലെയാവരുത്,' എന്നാണ് റിമ പങ്കുവെച്ച പോസ്റ്റിലുള്ളത്. നിരവധി പ്രമുഖരാണ് ഊളബാബു എന്ന് പേരിട്ട കാര്‍ട്ടൂണ്‍ ഇന്നലെ ഷെയര്‍ ചെയ്തത്.

അതേസമയം, നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ പീഡനക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം എട്ടുപേരുടെ മൊഴി എടുത്തിട്ടുണ്ട്. സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്
Content Highlights: Do not be like Ulababu; Rima Kallingal in support of survival
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !