പുത്തനത്താണി: വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബിൻ്റെ 'സ്കൂൾ ചലോ' വിദ്യാഭ്യാസ പ്രോത്സാഹന ക്യാമ്പയിനിങിൻ്റെ ഭാഗമായി ഈ അധ്യായന വർഷത്തിൽ കെ.ജി - ഒന്ന് എന്നീ ക്ലാസ്സുകളിലേക്ക് പ്രവേശനമെടുക്കുന്ന നവാഗതരായ കുരുന്നുകൾക്ക് മാത്രമായി വടക്കേ പല്ലാർ - വൈരംകോട് എ.എം യു.പി. സ്കൂളിൻ്റെ സഹകരണത്തോടെ ചിത്രത്തിന് നിറം പകരൽ മത്സരവും സൗജന്യ പരിശീലനവും സംഘടിപ്പിക്കുന്നു. ശനിയാഴ്ച്ച കാലത്ത് 9 മണിക്ക് വൈരംകോട് എ.എം.യു.പി. സ്കൂളിൽ നടക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ സെമിനാറിൻ്റെ ഭാഗമായാണ് നിറം പകരൽ മത്സരവും സൗജന്യ പരിശീലനവും ഒരുക്കുന്നത്. ഇതോടൊപ്പം സമാന്തരമായി ഇഫക്ടീവ് പാരൻ്റിംഗ് പരിശീലനവും ഉണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ വയസ്സ് തെളിയിക്കുന്ന രേഖയുമായി കൃത്യസമയത്ത് സ്കൂളിൽ എത്തിച്ചേരുക.
വിശദ വിവരങ്ങൾക്ക്:
9048233828
9946230224
9544292239
95673 93317
9562210770


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !