കോഴിക്കോട്: കുപ്പായം മാറുന്ന പോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.
യു.ഡി.എഫിന്റെ നട്ടെല്ലാണ് ലീഗ്. ഇ.പി. ജയരാജന്റെ പ്രസ്താവനയില്‍ സി.പി.എമ്മിനാണ് ആശയക്കുഴപ്പം. യു.ഡി.എഫിനോ ലീഗിനോ ഇക്കാര്യത്തില്‍ അവ്യക്തത ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്തിനാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതെന്നും അങ്ങനെയൊരു പ്രശ്‌നം തന്നെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗ് എല്ലാവര്‍ക്കും അക്കരപ്പച്ചയാണെന്നും യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ലീഗിന്റെ ഉത്തരവാദിത്തമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചത് എല്‍.ഡി.എഫി കാപട്യമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. എല്‍.ഡി.എഫ് സഖ്യം ചിന്തയില്‍ തന്നെ ഇല്ലെന്നും ചിന്തിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി കപട രാഷ്ട്രീയത്തിന്റെ മുഖമാണ്. യാതൊരു സാഹചര്യത്തിലുമായും അവരുമായി ചര്‍ച്ചയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും മണിക്കൂറുകള്‍ക്കകം തിരുത്തുകയും ചെയ്തിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ലീഗിനെ മുന്നണിയില്‍ ക്ഷണിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പി.കെ. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപവത്കരണത്തിലെ കിങ്‌മേക്കര്‍ ആണെന്നുമാണ് വ്യാഴാഴ്ച രാവിലെ ഇ.പി തളിപ്പറമ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, ഉച്ചക്ക് കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ അദ്ദേഹം മലക്കം മറിഞ്ഞു. ലീഗിനെ ആരും മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ലീഗ് മതേതര പാര്‍ട്ടിയാണോയെന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !