മലപ്പുറം : "കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം" എന്ന പേരിൽ എസ്.വൈ.എസ് വിശുദ്ധ റമദാനിൽ നടത്തുന്ന വിപുലമായ സാന്ത്വന ക്ഷേമ പദ്ധതികളുടെ ഭാഗമായി ഖത്തർ മലപ്പുറം ചാപ്റ്റർ നൽകുന്ന ധന സഹായം വിതരണം ചെയ്തു. ജില്ലയിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്ന വളണ്ടിയർമാർക്കാണ് കൈ നീട്ടം നൽകിയത്.
മഞ്ചേരി സാന്ത്വന സദനത്തിൽ എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് എസ്.വൈ. എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സി.കെ.ഹസൈനാർ സഖാഫി ഉദ്ഘാടനം ചെയ്തു.സയ്യിദ് മുർതള ശിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു. ഖത്തർ ചാപ്റ്റർ നേതാക്കളായ മുസ്തഫ സഖാഫി ഇരിങ്ങല്ലൂർ, സാദിഖ് കാളാവ്, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി.മുജീബ് റഹ്മാൻ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !