കോഴിക്കോട്: പുതുതായി നിർമിച്ച ദേശീയപാത 66-ൻ്റെ (NH 66) ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകൾ ടൂവേ പാതകളാണെന്ന് ദേശീയപാതാ അധികൃതർ വ്യക്തമാക്കി. ഈ റോഡുകൾ വൺവേ ആണെന്ന ധാരണ ഡ്രൈവർമാർക്കിടയിൽ തർക്കങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് വിവരാവകാശ അപേക്ഷയുടെ മറുപടിയിലൂടെ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചത്.
ദേശീയപാത 66-ൻ്റെ നിർമാണത്തിനു മുൻപ് എട്ടും ഒൻപതും മീറ്റർ വീതിയുണ്ടായിരുന്ന പ്രാദേശിക റോഡുകളാണ് ഇപ്പോൾ സർവീസ് റോഡുകളായി മാറിയത്. എന്നാൽ, നിലവിൽ സർവീസ് റോഡുകൾക്ക് ആറര മീറ്റർ മാത്രമാണ് വീതി. ചിലയിടങ്ങളിൽ ഇതിലും കുറഞ്ഞ വീതിയാണ് ഉള്ളത്.
ഗതാഗതക്കുരുക്ക് രൂക്ഷമായേക്കും
ദേശീയപാത 66-ൻ്റെ വീതി കേരളത്തിൽ 65 മീറ്ററിൽ നിന്ന് 45 മീറ്ററായി കുറച്ചതാണ് സർവീസ് റോഡിൻ്റെ വീതി കുറയാൻ പ്രധാന കാരണം. നിലവിൽ ചെറിയ ദൂരം ഓടുന്ന മിനിലോറികളും ബസുകളും മാത്രമാണ് സർവീസ് റോഡുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. ബൈക്കുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെ വലിയൊരു വിഭാഗം ഇപ്പോഴും ദേശീയപാതയിലൂടെയാണ് സഞ്ചരിക്കുന്നത്.
സർവീസ് റോഡുകൾ ടൂവേ ആയി കണക്കാക്കുമ്പോൾ, ഭാവിയിൽ ട്രാക്ടർ, ഓട്ടോ, ബൈക്ക് തുടങ്ങിയ വാഹനങ്ങളെല്ലാം ഇതുവഴി പോകേണ്ടിവരും. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കാൻ സാധ്യതയുണ്ട്.
ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണെങ്കിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്ന് വേണ്ട തീരുമാനങ്ങൾ എടുക്കുമെന്ന് ദേശീയപാതാ ലെയ്‌സൺ ഓഫീസർ പി.പി.എം. അഷ്‌റഫ് അറിയിച്ചു.
ഈ വാർത്ത കേൾക്കാം
Content Summary: No need for confusion; National Highway 66 service roads are 'two-way'
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !